എന്റെ നാട് '' േകരളം " ഞാന്‍ മലയാളി,, എന്നതില്‍ ഒരുപാട് അഭിമാനിക്കുന്നു
തുഞ്ചനും കുഞ്ചനും പാടി പുകഴ്ത്തിയ ഹരിത ചാരു ഭൂമി .....പച്ച പട്ടുടയാടയില്‍ ചിത്രപ്പണി ചെയ്തതുപോലെ മാമലകളും പുഴകളും മിന്നി തിളങ്ങുന്ന മധുര മലയാളം .....പുളിയില കരമുണ്ട് ഞൊ
റി ഞ്ഞുടത്തതു പോലെ അറബിക്കടലിന്റെ പവിഴ തിരമാലകള്‍ ആര്‍ത്തലയ്ക്കുന്ന തീര ഭൂമി ...ഞാറ്റുവേല പാട്ടുകളും ,ആര്‍പ്പു വിളികളും കേളികൊട്ടുമുയരുന്ന നിഷ്കളങ്ക ഗ്രാമീണ സൌന്ദര്യം തുളുമ്പുന ദൈവത്തിന്റെ സ്വന്തം നാട്. കൊച്ചു കേരളം പ്രകൃതി രമണീയമാണ്.. പച്ചപ്പ് നിറഞ്ഞ പുഞ്ചാപാടങ്ങളും കുതിച്ചു ഒഴുകുന്ന കാട്ടരുവികളും പുഴകളും ഒരുപക്ഷെ കേരളത്തിന്‍റെ മാത്രം പ്രത്യേകത ആയിരിക്കും.. കണ്ണിനു കുളിര്‍മയും മനസ്സിന് സംപ്ത്രിപ്തിയും തീരുന്ന വശ്യ സുന്ദരമായ സ്ഥലങ്ങള്‍ കേരളത്തില്‍ ഒരുപാടു ഉണ്ട്..പ്രകൃതി രമണീയമായ നമ്മുടെ കൊച്ചു കേരളം2012 നവംബര്‍ ഒന്നാം തീയതി അമ്പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുകയാണ് ...ലോകമെമ്പാടുമുള്ള എന്റെ എല്ലാ മലയാളി സഹോദരങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ കേരള പിറവി ദിന ആശംസകള്‍ നേരുന്നു.
"ഇ മനോഹര ത്തിരത്ത് തരുമോ ഇനി ഒരു ജന്
മം കുടി "?.....
ദൈവത്തിന്റെ സ്വന്തം നാട് േകരളം ..
ആ കേരളത്തിന്റെ ജന്മദിനത്തില്‍
ലോകത്തെമ്പാടുമുള്ള എല്ലാ മലയാളി സുഹൃത്തുകള്‍ക്കും
േകരള പിറവി ആശംസകള്‍ േനരുന്നു.....
No comments:
Post a Comment